മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച 56 ദിവസം മാത്രം പ്രായമായ കുഞ്ഞിന് കൊവിഡില്ല. സ്രവപരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കോയമ്പത്തൂരിൽ നിന്നെത്തിയ കുഞ്ഞാണ് മരിച്ചത്. ശ്വാസതടസം നേരിട്ടതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് ലക്ഷണമായതിനാൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പാലക്കാട് ചാത്തല്ലൂർ സ്വദേശികളാണ് കുഞ്ഞിന്റെ മാതാപിതാക്കൾ.