പുതുച്ചേരി:കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തോട് അനാദരവ്.പുതുച്ചേരിയിൽ മരിച്ച ചെന്നൈ സ്വദേശിയായ നാൽപ്പത്തിനാലുകാരന്റെ മൃതദേഹമാണ് വനപ്രദേശത്തെ ഒറ്റപ്പെട്ട സ്ഥലത്തെ കുഴിയിൽ തള്ളിയത്. സ്‌ട്രെക്ച്ചറിൽ നിന്ന് മൃതദേഹം കുഴിയിലേക്ക് തള്ളിയിട്ടതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് വിശദീകരണവമായി രംഗത്തെത്തി.
ഇതുവരെ പുതുച്ചേരിയിൽ കൊവിഡ് മരണമുണ്ടായില്ലെന്നും, പരിചയമില്ലാത്തതിനാൽ സംഭവിച്ചതാണെന്നുമാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. സംഭവത്തെക്കുറിച്ച് അന്വഷണമാവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.