കസ്കസിന്റെ ആരോഗ്യ ഗുണങ്ങളെ പറ്റി അറിയുന്നവർ വിരളമാണ്. ഡെസർട്ടുകളിലും പാനീയങ്ങളിലുമൊക്കെ രുചി കൂട്ടാനാണ് സാധാരണയായി കസ്കസ് ഉപയോഗിക്കുന്നതെങ്കിലും വളരെയേറെ ഔഷധമൂല്ല്യങ്ങളുള്ള ഒന്നാണിത്. കാല്‍സ്യം, പൊട്ടാസ്യം, അയൺ, മഗ്നീഷ്യം എന്നിവയെല്ലാം ഇവയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കസ്കസിന്റെ ചില ഔഷധഗുണങ്ങൾ അടുത്തറിഞ്ഞാലോ?
പൊടിച്ച കസ്കസിൽ പഞ്ചസാര ചേർത്ത് കഴിച്ചാക്കുന്നത് വായ്പുണ്ണിനെ ശമിപ്പിക്കും.
കസ്കസിന്റെ സത്ത് പഞ്ചസാര ചേർത്ത് കഴിക്കുന്നത് ഉറക്ക പ്രശ്നങ്ങൾക്ക് പരിഹാരമാണ്.
ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉൽപ്പാദനത്തിന് സഹായിക്കുന്ന സംയുക്തങ്ങള്‍ തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്നത് വഴി ഓർമ്മശക്തി വർദ്ധിപ്പിക്കും.
കസ്കസിലെ ഭക്ഷ്യനാരുകൾ മലബന്ധത്തിന് ഉത്തമ പ്രതിവിധിയാണ്.
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ലിനോലെയ്ക് ആസിഡിന്റെ കലവറയാണ് കസ്കസ്.
കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ സാന്നിധ്യം എല്ലുകൾക്കും ആരോഗ്യം നല്കുന്നു.
കൊളസ്ട്രോൾ കുറയ്ക്കാനും കസ്കസ് വളരെയേറെ ഉപയോഗപ്രദമാണ്.
ഇതിലെ സിങ്കിന്റെ അംശം കാഴ്ച്ച ശക്തി കൂട്ടാൻ ഗുണകരമാണ്.
രോഗപ്രതിരോധ ശേഷി കൂട്ടാനും രക്തസമ്മർദ്ദം കുറയ്ക്കാനും ഈ കുഞ്ഞൻ വിത്തുകൾ സഹായിക്കും.