sabarimala

തിരുവനന്തപുരം: ശബരിമലയിൽ അടുത്ത ആഴ്ചമുതൽ ദർശനം അനുവദിക്കമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വെർച്വൽ ക്യൂ വഴിയാകും ദർശനമനുവദിക്കുക. വണ്ടിപ്പെരിയാർ വഴി പ്രവേശനമുണ്ടാവില്ല. ഒരേസമയം അമ്പതുപേർക്കായിരിക്കും ദർശനം. പമ്പയിലും സന്നിധാനത്തും തെർമൽ സ്കാനർ സ്ഥാപിക്കും.

കൊവിഡ് ഇല്ല എന്ന സർട്ടിഫിക്കറ്റുള്ള അന്യസംസ്ഥാനക്കാർക്ക് ദർശനം അനുവദിക്കും.ശബരിമലയിലെ പൂജാരിമാർക്ക് പ്രായപരിധി ബാധകമല്ല.കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും ആരാധന.ശബരിമല,ഗുരുവായൂർ ക്ഷേത്രങ്ങളിൽ വി.ഐ.പി ദർശനം ഉണ്ടായിരിക്കില്ല.


ഗുരുവായൂരിൽ ദർശനത്തിന് ഒാൺലൈൻ രജിസ്ട്രേഷൻ നടപ്പാക്കും. ഒരുദിവസം 600പേർക്ക് ദർശനം അനുവദിക്കും.ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നവരെ മാത്രം അമ്പലത്തിനകത്ത് പ്രവേശിപ്പിച്ചാൽ മതിയെന്നാണ് ക്ഷേത്ര ഭരണ സമിതി തീരുമാനം. രാവിലെ ഒമ്പത് മുതൽ ഒന്നര വരെ മാത്രമേ ദർശനം അനുവദിക്കൂ.

ഒരുദിവസം 60 വിവാഹങ്ങൾ മാത്രമാകും അനുവദിക്കുക.ഒരു വിവാഹത്തിന് പത്തുമിനിട്ട് മാത്രമേ അനുവദിക്കൂ. വധൂവരന്മാർ ഉൾപ്പെടെ പത്തുപേരെ മാത്രമേ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കൂ. വിവാഹത്തിൽ പങ്കെടുക്കുന്നവർ അരമണിക്കൂർ മുമ്പ് മേൽപ്പത്തൂർ ആഡിറ്റോറിയത്തിൽ എത്തണമെന്നും മന്ത്രി അറിയിച്ചു.