നടൻ ടൊവിനോ തോമസ് വീണ്ടും അച്ഛനായി. താൻ ഒരു ആൺകുഞ്ഞിന്റെ അച്ഛനായ വിവരം സോഷ്യൽ മീഡിയയിലൂടെയാണ് ടൊവിനോ അറിയിച്ചത്. ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചുമൊക്കെ പറഞ്ഞിരുന്നുവെങ്കിലും കുഞ്ഞതിഥിയെ കാത്തിരിക്കുകയാണെന്ന വിവരം താരം പുറത്തുവിട്ടിരുന്നില്ല. പ്രണയിച്ച് വിവാഹിതരായവരാണ് ടൊവിനോയും ലിഡിയയും.
ഇറ്റ്‌സ് എ ബോയ് എന്ന് പറഞ്ഞായിരുന്നു ടൊവിനോ തോമസ് സന്തോഷം പങ്കുവച്ചത്. നിമിഷ നേരം കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലായി മാറിയത്. പേളി മാണി, വിനയ് ഫോർട്ട്, സയനോര, രശ്മി സോമൻ, ആർജെ മാത്തുക്കുട്ടി, ഇന്ദ്രജിത്ത്, നീരജ് മാധവ് തുടങ്ങി നിരവധി പേരാണ് പോസ്റ്റിന് കീഴിൽ ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.