ഒരു പാനിൽ എണ്ണ ചൂടാക്കി സവാളയും, പച്ചമുളകും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും പാകത്തിനു ഉപ്പ് ചേർത്ത് വഴറ്റുക. ഇതിലേക്ക് മഞ്ഞൾപൊടിയും മല്ലിപൊടിയും ചേർത്ത ശേഷം ചിക്കനും ഉരുളക്കിഴങ്ങും ചേർത്ത് ഇളക്കുക.
പാകം ചെയ്യുന്ന വിധം
സമൂസ ലീഫ് എടുത്ത് അതിലേക്ക് ഈ ഫില്ലിങ് നിറച്ച് ത്രികോണാകൃതിയിൽ മടക്കുക. ലീഫിൽ നിന്നും ഫില്ലിങ് പുറത്ത് പോകാതിരിക്കാൻ അല്പം മൈദ പൊടി വെള്ളത്തിൽ മിക്സ് ചെയ്തത് മടക്കിന്റെ സെെഡിൽ ഒട്ടിച്ചാൽ മതി. ഇതിനെ തിളച്ച എണ്ണയിൽ വറുത്ത് കോരിയാൽ രുചികരമായ സമൂസ റെഡി.