ന്യൂഡൽഹി:വന്ദേഭാരത് മിഷന്റെ ഭാഗമായി എത്തിയ 15മലയാളികളെ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞതായി പരാതി. കൊച്ചിയിലേക്ക് ടിക്കറ്റെടുത്തവരെയാണ് തടഞ്ഞത്. ഇവരോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്.
കേരള സർക്കാരിന്റെ അനുമതിയുണ്ടെങ്കിലേ ഇവരെ നാട്ടിലേക്ക് അയക്കാൻ കഴിയൂ എന്നാണ് അധികൃതരുടെ നിലപാടെന്നാണ് കുടുങ്ങിക്കിടക്കുന്നവർ പറയുന്നത്.ഇവരെ തടഞ്ഞത് എന്തിനെന്ന് വ്യക്തമല്ല.