ദുബായ്: ഗൾഫ് രാജ്യങ്ങളിലായി കൊവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികൾ കൂടി മരിച്ചു. പത്തനംതിട്ട നെല്ലിക്കാല സ്വദേശി നൈനാൻ സി മാമ്മൻ ബഹറിനിലും കൊയിലാണ്ടി അരിക്കുളം പാറകുളങ്ങര സ്വദേശി നിജിൽ അബ്ദുള്ള (33) റിയാദിലും മാവേലിക്കര മാങ്കാംകുഴി സ്വദേശി ദേവരാജൻ(63) അജ്മാനിലും തിരുവനന്തപുരം ആനയറ സ്വദേശി ശ്രീകുമാരൻ നായർ (61) കുവൈറ്റിലുമാണ് മരിച്ചത്. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 187 ആയി.