pic

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് ജൂൺ 15 മുതൽ വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കും. ഒരു ദിവസം 600 പേർക്ക് ദർശനം അനുവദിക്കും. ദേവസ്വം വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാൻ സൗകര്യം ഒരുക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ അറയിച്ചു. 15 ന് മുൻപ് ദർശനം നടത്തേണ്ടവർ ക്ഷേത്രത്തിൽ എത്തി ബുക്കിംഗ് നടത്തണം.അന്നദാനവും മറ്റു വഴിപാടുകളും തൽക്കാലികമായി നിറുത്തിവയ്ക്കും.