പത്തനംത്തിട്ട ജില്ലയിലെ തിരുമൂലപുരത്തിനടുത്തു ഇരുവെള്ളിപ്പുറത്തുള്ള ഒരു വീട്ടിലാണ് വാവയുടെ ഇന്നത്തെ ആദ്യത്തെ കാൾ. പുതിയൊരു വീടിന്റെ പുറകിലത്തെ പഴയ വലിയ മതിലിന്റെ കൂറേ ഭാഗം ഇടിഞ്ഞുപോയതു കാരണം പുതിയ കരിങ്കൽ മതിൽ കെട്ടാനായി രാവിലെ തന്നെ പണിക്കാരെത്തി. വയലിനോട് ചേർന്നാണ് മതിൽ കെട്ടുന്നത്.

snake-master-vava

പണിതുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ പണിക്കാരിലൊരാൾ പേടിച്ചിട്ടു അലറിവിളിച്ചു. കരിങ്കൽ എടുക്കുക്കുന്നതിനിടയിലാണ് സംഭവം. കരിങ്കല്ലിനിടയിൽ ഒരു വലിയ മൂർഖൻ പാമ്പ് ,അങ്ങനെയാണ് വാവയെ വിളിച്ചത്, പണിക്കാരുടെ സഹായത്തിൽ കരിങ്കൽ മാറ്റിത്തുടങ്ങി. വാവ കരിങ്കൽ മാറ്റുന്നതിനിടയിൽ മൂർഖനെ കണ്ടു, നല്ല വീര്യവും ശൗര്യവും ഉള്ള പാമ്പ് . കടിക്കാനുള്ള സാധ്യത കൂടുതലാണ് അതിനാൽ വളരെ ശ്രദ്ധയോടെയാണ് വാവ പാമ്പിനെ പിടികൂടിയത് .

തുടർന്ന് രാത്രിയോടെ വാവയുടെ ഇടത്തെ കൈവിരൽ പാമ്പുകടിയേറ്റ് നഷ്ട്ടപ്പെട്ട വലിയകട്ടക്കൽ എന്ന സ്ഥലത്താണ് മൂർഖൻ പാമ്പിനെ പിടികൂടാൻ എത്തിയത് കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...