plane

ടബുൽസി: ജോർജിയയിൽ വിമാനം തകർന്നു വീണ് ഒരു കുടുംബത്തിലെ നാലംഗങ്ങൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. മരിച്ചവരിൽ രണ്ട് കുട്ടികളുമുണ്ട്. മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാൻ ഫ്ലോറിഡയിലെ വില്ലിൻസ്റ്റണിൽ നിന്ന് ഇന്ത്യാനയിലെ ന്യൂകാസിലിലേക്ക് പൈപർ പി.എ 31-ടി വിമാനത്തിൽ പോവുകയായിരുന്നു ഇവർ. ഫ്ലോറിഡ മോറിസ്റ്റൺ സ്വദേശി ലാറി റേ പ്രൂയിറ്റ് (67), ഗൈനസ് വില്ലെ സ്വദേശി ഷോൺ ചാൾസ് ലാമന്റ് (41), ഷോണിന്റെ ഭാര്യ ജോഡി റേ ലാമന്റ് (43), ഇവരുടെ മക്കളായ ജെയ്‌സ് (6), ആലിസ് (4) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. അപകടത്തിൽ വിമാനത്തിലെ എല്ലാ യാത്രക്കാരും മരിച്ചതായി പുട്‌നാം കൗണ്ടി ഷെരീഫ് ഹൊവാർഡ് സില്‍സ് അറിയിച്ചു.വിമാനം എങ്ങനെയാണ് തകർന്നത് എന്നതിന് കുറിച്ച് വ്യക്തത കൈവന്നിട്ടില്ല.

തകർന്നു വീഴുന്നതിന് മുമ്പ് തന്നെ വിമാനത്തിൽ തീപിടിച്ചിരുന്നതായി ദൃക്സാക്ഷികൾ അറിയിച്ചു. എഫ്.എ.എയും നാഷണൽ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബോർഡും അപകടത്തെ കുറിച്ച് അന്വേഷണം നടത്തും.