pic

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പാറശാലയിൽ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തിയതായി യുവതിയുടെ പരാതി. ഇരുപത്തിനാലുകാരിയാണ് പീഡനത്തിനിരയായത്. വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ യുവാവിന്റെ ബന്ധു വീട്ടിൽ കൊണ്ടു പോയി ബന്ധുക്കളടക്കമുളളവർ ക്രൂരമായി മർദ്ദിച്ചതായും യുവതി പരാതിയിൽ പറയുന്നു.പൊലീസിൽ പരാതിപ്പെട്ടിട്ടും കേസെടുക്കാൻ തയ്യാറാവാത്തതിൽ മനംനൊന്ത് യുവതി രണ്ടുദിവസം മുമ്പ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.തുടർന്നാണ് പൊലീസ് കേസെടുത്തത്.