പാലക്കാട്: ഷാഫി പറമ്പിൽ എം.എൽ,എയും വി.കെ ശ്രീകണ്ഠൻ എം.പിയും ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട്, ഡി.എം.ഒ എന്നിവരും ക്വാറന്റൈനിലാണ്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകനുമായി ഇവർ സമ്പർക്കത്തിലേർപ്പെട്ട പശ്ചാത്തലത്തിലാണ് ഇവരോട് നിരീക്ഷണത്തിൽ പോവാൻ ജില്ലാമെഡിക്കൽ ബോർഡ് നിർദേശം നൽകിയത്.
മേയ് 26ന് ആശുപത്രിയിൽ നടന്ന ചടങ്ങിൽ വി കെ ശ്രീണ്ഠൻ, ഷാഫി പറമ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാന്താകുമാരി എന്നിവരുൾപ്പെടെ പങ്കെടുത്തിരുന്നു. പാലക്കാട്ട് കൊവിഡ് ബാധിച്ചത് ചികിത്സയിലുള്ളത് 164 പേരാണ് .ഇവിടെ 22 പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 15 ആരോഗ്യപ്രവർത്തകരും ഉൾപ്പെടും.