തിരുവനന്തപുരം: വിദേശത്ത് നിന്നെത്തുന്നവർക്ക് സർക്കാർ ക്വാറന്റീൻ ഒഴിവാക്കി.ഇവർ പതിനാല് ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം.വീടുകൾ നിരീക്ഷണകേന്ദ്രങ്ങളാക്കി ദുരന്തനിവാരണവകുപ്പിന്റെ ഉത്തരവിറങ്ങി. വീട്ടിൽ പോകാൻ താത്പര്യമില്ലാത്തവർക്ക് പണം നൽകി ക്വാറന്റീനിൽ കഴിയാം. പണമില്ലാത്തവർക്ക് സർക്കാർ ക്വാറന്റീൻ പ്രയോജനപ്പെടുത്താം.