devika

തിരുവനന്തപുരം: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തതിന്റെ പേരിൽ വളാഞ്ചേരിയിലെ ദേവിക ആത്മഹത്യ ചെയ്ത സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമെന്ന് ഡി.ജി.പി അറിയിച്ചു. മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി കെ.വി സന്തോഷിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം.

ഒമ്പതാം ക്ലാസ്​ വിദ്യാർത്ഥിനിയായ ദേവികയെ കഴിഞ്ഞ തിങ്കളാഴ്​ചയാണ്​ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തുന്നത്​. വീടിന്​ സമീപം കത്തി കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ വിഷമം മകൾ പങ്കുവച്ചിരുന്നതായി മാതാപിതാക്കൾ പറഞ്ഞിരുന്നു. പണം ഇല്ലാത്തതിനാൽ കേടായ ടി വി നന്നാക്കാൻ ദേവികയുടെ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല.