covid-

ന്യൂഡൽഹി: അഞ്ചോളം ജീവനക്കാർക്ക് കൊവിഡ് പോസിറ്രീവാണെന്ന് സ്ഥിരീകരിച്ചതോടെ 48 മണിക്കൂർ നേരത്തേക്ക് ഡൽഹി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്ര് ഡൽഹി ഓഫീസ് അടച്ചു. ഇന്നും നാളെയുമാണ് ഓഫീസ് അടക്കുക. ഇന്നലെ തന്നെ ഓഫീസ് അണുവിമുക്തമാക്കിയെങ്കിലും തിങ്കളാഴ്ച തുറന്നാൽ മതിയെന്നാണ് തീരുമാനം. സ്പെഷ്യൽ ഡയറക്ടറുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനും ഒരു അന്വേഷണ ഉദ്യോഗസ്ഥനും രണ്ട് കരാർ ജീവനക്കാരും രോഗം ബാധിച്ചതിൽ പെടും. ഇവരുമായി സമ്പർക്കം വന്നവരെയെല്ലാം ക്വാറന്റൈൻ ചെയ്തിട്ടുണ്ട്. ഇതിൽ ഓഫീസിലെ പത്തോളം ജീവനക്കാരുമുണ്ട്.

ഇഡി ഓഫീസ് സ്ഥിതിചെയ്യുന്ന ലോക് നായക് ഭവനിലെ മറ്റ് ഫ്ളോറുകളിലെ ഓഫീസുകളിൽ കൊവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എൻഫോഴ്സ്മെന്റ് ഓഫീസിലും രോഗം കണ്ടെത്തിയത്. കഴിഞ്ഞമാസവും ഒരു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.