malik

ബമാക്കോ: ഭീകരസംഘടനയായ അൽഖ്വയിദയുടെ ആഫ്രിക്കൻ ഘടകമായ ഇസ്ലാമിക് മഗ്‍രെബിന്റെ തലവൻ അബ്‍ദുൽ മാലിക് ഡ്രൂക്ദലിനെ ഫ്രഞ്ച് സൈന്യം വധിച്ചു. ജൂൺ മൂന്നിന് വടക്കൻ മാലിയിൽ വെച്ച് അമേരിക്കയുടെ സഹായത്തോടെയാണ് അബ്‍ദുൽ മാലിക്കിനെ കൊലപ്പെടുത്തിയതെന്ന് ഫ്രഞ്ച് മന്ത്രി ഫ്ലോറൻസ് പാർലി അറിയിച്ചു. ഇന്റലിജൻസ് സഹായങ്ങളാണ് അമേരിക്ക നൽകിയത്.
അൽഖ്വയ്‍ദയുടെ ഏറ്റവും പഴക്കമുള്ള ശാഖകളിലൊന്നാണ് ഇസ്ലാമിക് മഗ്‍രെബ്. ആഫ്രിക്കയിൽ നിരവധി ഓപ്പറേഷൻസ് നടത്തിയ സംഘടനയെ 15 വർഷത്തിലേറെയായി ഡ്രൂക്ദലാണ് നയിച്ചിരുന്നത്.