നടൻ ടൊവിനോ തോമസിന് ആൺകുഞ്ഞ് പിറന്നു. െടാവിനോ തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ സന്തോഷ വാർത്ത പങ്കുവച്ചത്. വിനയ് ഫോർട്ട്, നിവിൻ പോളി, ഇന്ദ്രജിത്ത്, നീരജ് മാധവ്, ആഷിക് അബു, പൂർണിമ ഇന്ദ്രജിത്ത് തുടങ്ങി നിരവധി പേരാണ് നടന് ആശംസകൾ നേർന്നിരിക്കുന്നത്. 2014ൽ വിവാഹിതരായ ലിഡിയ ടോവിനോ ദമ്പതികൾക്ക് 2016ൽ ഇസ എന്ന പെൺകുട്ടി ജനിച്ചിരുന്നു. കിലോ മീറ്റേഴ്സ് ആൻഡ് കിലോ മീറ്റേഴ്സാണ് ടൊവിനൊയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ഗോദയിലൂടെ ടൊവിനോയ്ക്ക് വേറിട്ടൊരു മുഖം നൽകിയ ബേസിൽ ജോസഫിന്റെ മിന്നൽ മുരളിയുടെ ചിത്രീകരണം പൂർത്തിയാകാനുണ്ട്.