മുംബയ്: പുലർച്ചെ പെട്ടെന്നുണ്ടായ മഴയിലും ശക്തമായ കാറ്രിലും മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഏപ്രൻ ഏരിയയിൽ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ഗോവണിപ്പടികൾ തനിയെ നീങ്ങി ഇന്റിഗോ വിമാനത്തിൽ വന്നിടിച്ചു. സംഭവം അധികൃതർ അന്വേഷിക്കുകയാണെന്ന് ഇന്റിഗോ വക്താവ് അറിയിച്ചു.
ഇടിയിൽ ഇന്റിഗോ വിമാനത്തിന്റെ എഞ്ചിനും ചിറകിനുമിടയിലെ വളവിൽ വന്നിടിച്ച് ഇവിടെയുള്ള എഞ്ചിൻമൂടിക്ക് തകരാറ് വന്നിട്ടുണ്ട്. രാവിലെ 7.30 ഓടെയാണ് അപകടം. പാർക്ക് ചെയ്തിരുന്ന സ്പൈസ് ജെറ്ര് വിമാനത്തിന്റെ ഗോവണിപ്പടി തൊട്ടടുത്ത് പാർക്ക് ചെയ്ത ഇന്റിഗോ വിമാനത്തിൽ മുട്ടിയതാണെന്ന് സ്പൈസ് ജെറ്റ് വക്താവും സ്ഥിരീകരിച്ചു.