exams

ചെറുതുരുത്തി: കേരള കലാമണ്ഡലം കല്പിത സർവകലാശാല കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച എ.എച്ച്.എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ജൂൺ 10 മുതൽ 13 വരെയും ബി.എ 2,4, 6 സെമസ്റ്റർ തിയറി പരീക്ഷകൾ ജൂൺ 17 മുതൽ 24 വരെയും നടത്തും. പരീക്ഷയ്ക്ക് വിദ്യാർത്ഥികൾ തലേ ദിവസം തന്നെ കലാ മണ്ഡലത്തിൽ ഹാജരാകേണ്ടതാണ്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങർ പാലിച്ചേ പരീക്ഷ എഴുതാൻ കഴിയുകയുള്ളൂവെന്ന് കലാമണ്ഡലം രജിസ്ട്രാർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.