modi-yoga

ന്യൂഡൽഹി: ജൂൺ 21ന് ആചരിക്കുന്ന അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ കാശ്മീരിലെ ലെയിൽ വച്ച് നടക്കുന്ന മുഖ്യസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന കാര്യം തീരുമാനമായില്ലെന്ന് ആയുഷ് സെക്രട്ടറി വൈദ്യ രാജേഷ് കൊടേച അറിയിച്ചു. മുൻപ് ഈ വർഷം ആദ്യം അന്താരാഷ്ട്ര യോഗ ബൃഹദ് സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ രാജ്യത്തെ കൊവിഡ് രോഗബാധയെ തുടർന്ന് ഇതിൽ തീരുമാനം വൈകുകയാണ്.എന്നാൽ ഈ വർഷത്തെ യോഗ ദിനാചരണം ഡിജിറ്റലായിട്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

കൊവിഡ്-19 രോഗ വ്യാപനത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ യാത്ര സംശയത്തിലാണെന്ന് ആയുഷ് മന്ത്രാലയം അറിയിച്ചു.

'ഈ വർഷത്തെ യോഗ ദിനാചരണം വളരെ വലുതായിരിക്കും എന്നാൽ അത് ഡിജിറ്റലായിട്ടായിരിക്കും.' ആയുഷ് സെക്രട്ടറി പറഞ്ഞു. ഡിജിറ്റലായി നടക്കുന്ന ആചരണമെങ്കിലും കൂട്ടമായുള്ള യോഗാചരണം ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഈ വർഷത്തെ പ്രമേയം 'വീട്ടിലിരുന്ന് യോഗ കുടുംബത്തോടൊപ്പം യോഗ' എന്നാണെന്നും വൈദ്യ രാജേഷ് കൊടേച പറഞ്ഞു. ജൂൺ 21ന് പുലർച്ചെ 7 മണി മുതൽ ജനങ്ങൾക്ക് ആഘോഷത്തിൽ പങ്കുചേരാം.