ചെന്നൈ: നേച്ചർ ഇൻഡക്‌സ് 2020ൽ ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ സർവകലാശാലകളിൽ ഒന്നാംസ്ഥാനം ചെന്നൈ കാട്ടൻകുളത്തൂരിലെ എസ്.ആർ.എം ഇൻസ്‌റ്റിറ്ര്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി (എസ്.ആർ.എം.ഐ.എസ്.ടി) സ്വന്തമാക്കി. ഇന്ത്യയിലെ മൊത്തം യൂണിവേഴ്‌സിറ്റികളിൽ 21-ാംസ്ഥാനവും ഇൻസ്‌റ്റിറ്റ്യൂട്ട് നേടി. 2019 ജനുവരി-ഡിസംബർ കാലയളവിലെ ഡേറ്റ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നിശ്‌ചയിച്ചത്.
നേച്ചർ ഇൻഡക്‌സിലെ നാലു വിഭാഗങ്ങളിൽ കെമിസ്‌ട്രിയിൽ 19-ാം സ്ഥാനവും ഫിസിക്കൽ സയൻസസിൽ 28-ാം സ്ഥാനവും എസ്.ആർ.എം.ഐ.എസ്.ടി സ്വന്തമാക്കി. നേച്ചർ ആൻഡ് സയൻസ് ജേർണൽ ഗ്രൂപ്പിൽ അഞ്ചാംസ്ഥാനവും എസ്.ആർ.എം.ഐ.എസ്.ടിക്കാണ്.