soman

ചിറയിൻകീഴ്: പാലകുന്ന് വീട്ടിൽ കെ. സോമൻ (86, റിട്ട. ഫെയർ കോപ്പി സൂപ്രണ്ട്, പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് തിരുവനന്തപുരം) നിര്യാതനായി. കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു.ഭാര്യ: പരേതയായ രാജമ്മ (അദ്ധ്യാപിക). മക്കൾ: എസ്. അനിൽകുമാർ (കേരള സർവകലാശാല), ഡോ. എസ്. അനിത (അണ്ടർ സെക്രട്ടറി, സെക്രട്ടേറിയറ്റ്), എസ്. ബീന (ഡെപ്യൂട്ടി ചീഫ് എൻജിനിയർ, വാട്ടർ അതോറിട്ടി), ഡോ. ബിജു സോമൻ (പ്രൊഫസർ ആൻഡ് അസോസിയേറ്റ് ഡീൻ, ശ്രീ ചിത്തിരതിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ്, തിരുവനന്തപുരം). മരുമക്കൾ: എൽ.പി. സിത്താര, കെ.ഗോപകുമാർ (റിട്ട. പ്രിൻസിപ്പൽ ഡയറ്റ്), സി. സജീവ് ( എക്സിക്യൂട്ടീവ് എൻജിനിയർ, വാട്ടർ അതോറിട്ടി), അഡ്വ. മഹിമ എം. രാജ്.