ചേർത്തല:കൊവിഡ് കാലത്ത് ഗുരുവന്ദനം നാലാംഘട്ട മത്സരങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘവും ശ്രീനാരായണ എംപ്ലോയീസ് ഫോറവും ശ്രീനാരായണ പെൻഷണേഴ്‌സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ചക്കവിഭവങ്ങളുടെ പാചകമത്സരം തുടങ്ങി. 20ന് സമാപിക്കും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് മത്സരം സംഘടിപ്പിക്കുന്നത്. 20 മുതൽ 60 വയസ് വരെയുള്ള വനിതകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. വേഗത,പുതുമ,ശുചിത്വം, രുചി എന്നിവയാണ് മത്സരവിജയിയെ കണ്ടെത്തുന്നതിനുള്ള പ്രധാന മാനദണ്ഡങ്ങൾ.

# നിബന്ധനകൾ:

 പാചകക്കുറിപ്പ് തയ്യാറാക്കി സമർപ്പിക്കൽ, വീഡിയോ പ്രെസന്റേഷൻ, തത്സമയ പാചകം എന്നിങ്ങനെയാണ് മത്സരങ്ങൾ

 വിഭവങ്ങൾക്ക് മിനിമം മൂന്ന് ചേരുവകൾ ഉണ്ടായിരിക്കണം ചക്ക ഒരുക്കിയ ശേഷം ഒന്നര മണിക്കൂറിനുള്ളിൽ ചെയ്‌തെടുക്കാവുന്ന ഏ​റ്റവും കൂടുതൽ വിഭവങ്ങളുടെ കുറിപ്പുകൾ അയയ്ക്കുന്നവരിൽ നിന്ന് 25 പേരെ പ്രാഥമിക റൗണ്ടിൽ തിരഞ്ഞെടുക്കും.  തിരഞ്ഞെടുത്ത 25 പേർ അവരുടെ കുറിപ്പുകളുടെ അടിസ്ഥാനത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കുന്നതിന്റെ വീഡിയോ www.snsamabhavana.in എന്ന വെബ് സൈ​റ്റിൽ അപ് ലോഡ് ചെയ്യണം  വീഡിയോ കണ്ടശേഷം വിദഗ്ദ്ധസമിതി തിരഞ്ഞെടുക്കുന്ന 10 പേർ സംഘാടകർ നിശ്ചയിക്കുന്ന സ്ഥലത്തും സമയത്തും വച്ച്‌ നിബന്ധനകൾക്ക് വിധേയമായി പാചക മത്സരത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്:അഡ്വ. സംഗീത വിശ്വനാഥൻ 9995803852, പി.വി.രജിമോൻ 9446040661,എസ്.അജുലാൽ 9446526859(കോ-ഓർഡിനേ​റ്റർമാർ)