സൂറിച്ച് : 400 മീറ്ററിലെ ലോക ചാംപ്യൻ ബഹ്റൈന്റെ സൽവ നാസറിന് അന്താരാഷ്ട്ര അത്‍ലറ്റിക്സ് ഇന്റഗ്രിറ്റി യൂണിറ്റിന്റെ താൽക്കാലിക വിലക്ക്. ഉത്തേജക പരിശോധന ഇടയ്ക്കിടെ നടത്താൻ താരങ്ങൾ അവരുടെ പരിശീലന സ്ഥലത്തിന്റെ വിവരങ്ങൾ കൃത്യമായി നൽകണമെന്നാണു നിയമം. ഇതു തെറ്റിച്ചതിനാലാണു സൽവയുടെ പേരിൽ നടപടി. കുറ്റം തെളിഞ്ഞാ‍ൽ സ്ഥിരം വിലക്കേർപ്പെടുത്തും. അടുത്ത വർഷത്തെ ഒളിംപിക്സ് ഉൾപ്പെടെ സൽവയ്ക്കു നഷ്ടപ്പെടും.