mehar-tharar

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പ്രശസ്ത മാദ്ധ്യമ പ്രവർത്തക മെഹർ തരാറിന് കൊവിഡ് സ്ഥിരീകരിച്ചു. അവർ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. മുൻ കേന്ദ്രമന്ത്രി ശശി തരൂരുമായി ബന്ധപ്പെട്ട വിവാദത്തിൽ മെഹർ തരാർ ഉൾപ്പെട്ടിരുന്നു. അതേസമയം, പാകിസ്ഥാനിലെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തോടടുക്കുകയാണ്. കഴിഞ്ഞ ദിവസം 97 പേർ രോഗം ബാധിച്ച് മരിച്ചു.