തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച കഠിനംകുളം സംഭവത്തെ അടിസ്ഥാനമാക്കി അങ്ങേയറ്റം നിന്ദ്യമായ രീതിയിൽ വരയ്ക്കപ്പെട്ട കാർട്ടൂണിന് സോഷ്യൽ മീഡിയയിൽ വൻ വിമർശനം. സ്ത്രീയെ സ്വന്തം ഭർത്താവിന്റെ അനുമതിയോടെ അയാളുടെ സുഹൃത്തുക്കൾ സ്വന്തം മകന്റെ കണ്മുന്നിൽ വച്ച് കൂട്ടം ചേർന്ന് പീഡിപ്പിച്ച സംഭവത്തെ വെറും തമാശയായും ചിരിക്കാനുള്ള വിഷയമായുമാണ് കാർട്ടൂൺ വരച്ച ഹരികുമാർ എന്ന 'കാർട്ടൂണിസ്റ്റ് ഹ കു' അവതരിപ്പിച്ചിരിക്കുന്നത്.
അതുമാത്രമല്ല തന്റെ വരയിലൂടെ അകാരണമായി സംസ്ഥാന സർക്കാരിനെ അപമാനിക്കാനും ഇയാൾ ശ്രമം നടത്തുന്നുണ്ട്. നിരവധി പേരാണ് ഈ കാർട്ടൂൺ പോസ്റ്റ് ചെയ്തുകൊണ്ട് ഹരികുമാറിനെ സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നത്. ഇയാൾ മുൻപും ഇത്തരത്തിൽ അങ്ങേയറ്റം സ്ത്രീവിരുദ്ധവും സ്ത്രീകൾക്ക് അപമാനം സൃഷ്ടിക്കുന്നതുമായി കാർട്ടൂണുകൾ പടച്ചുവിട്ടിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. ഏതായാലും സംഭവം വിവാദമായതിനെ തുടർന്ന് തന്റെ ഫേസ്ബുക്ക് വാളിൽ നിന്നും ഹരികുമാർ കാർട്ടൂൺ പിൻവലിച്ചിട്ടുണ്ട്.