മുംബയ്: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ള മഹാരാഷ്ട്രയിൽ ആശങ്കയേറുന്നു. 24 മണിക്കൂറിനിടെ 2739 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. ഇതോടെ രോഗികളുടെ എണ്ണം സംസ്ഥാനത്ത് 82968 ആയി ഉയര്‍ന്നു. ഇതില്‍ 37390 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടത് നേരിയ ആശ്വാസം നല്‍കി. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 120 പേര്‍ക്കാണ് കോവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 2969 ആയി ഉയര്‍ന്നു. ഇന്നുമാത്രം 2234 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്.
മുംബയിൽ 24 മണിക്കൂറിനിടെ പുതുതായി 1274 പേര്‍ക്ക് കൊവിഡ് രോഗബാധ കണ്ടെത്തി. ഈ സമയപരിധിയില്‍ 57 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
മുബയിൽ വൈറസ് ബാധിതരുടെ എണ്ണം 47128 ആയി ഉയര്‍ന്നു. 1575 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരിച്ചതെന്നും അധികൃതർ അറിയിച്ചു.
അതേസമയം ഡൽഹിയിൽ 24 മണിക്കൂറിനിടെ 1320 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇതോടെ ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 27654 ആയി ഉയര്‍ന്നു. ഇതില്‍ 16229 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.. 761 പേര്‍ക്കാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്നും ഡല്‍ഹി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 498 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 29 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായതായും ഗുജറാത്ത് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 20000ലേക്ക് അടുക്കുകയാണ്. 19617 പേര്‍ക്കാണ്രോ ഗബാധ കണ്ടെത്തിയത്. ഇതുവരെ 1219 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. പശ്ചിമബംഗാളില്‍ ഒരു ദിവസത്തിനിടെ 435 പേര്‍ക്കാണ് പുതുതായി കൊവിഡ് കണ്ടെത്തിയത്്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 7738 ആയി ഉയര്‍ന്നു. മരണസംഖ്യ 311 ആയി ഉയര്‍ന്നതായും ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
തമിഴ്‌നാട്ടില്‍ ഒറ്റദിവസം രേഖപ്പെടുത്തുന്ന ഏറ്റവുമധികം കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 1458 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സമയപരിധിയില്‍ 19 പേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായി.
ചെന്നൈയില്‍ മാത്രം കൊവിഡ് ബാധിച്ചവരുടെ എണ്ണം 20,000 കടന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 30,000 ആയി.
കർണാടകയിൽ ഇന്ന് 378 പേര്‍ക്കാണ് പുതുതായി കൊവിഡ് കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 5000കടന്നു. 5213 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 59 ആയി ഉയര്‍ന്നു.