ചെമ്പരത്തി ഇലയുടെ ഗുണങ്ങൾ പലർക്കും അറിയില്ലെന്നതാണ് യാഥാർത്ഥ്യം. ചെമ്പരത്തി ഇല ഉപയോഗിച്ചുണ്ടാക്കുന്ന ചായയുടെ ഗുണമേന്മ മനസിലാക്കിയ പല രാജ്യങ്ങളും ഇല കയറ്റുമതി ചെയ്യുന്നുണ്ട്.ചെമ്പരത്തി ഇലയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. അമിതരക്തസമ്മർദ്ദത്തിന് ഔഷധമാണ്. പതിവായി ചെമ്പരത്തിയിലയിട്ട് തിളപ്പിച്ച വെള്ളമോ തളിരിലയോ കഴിക്കുന്നത് രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കും.
പനി, ചുമ, തലവേദന എന്നിവ ശമിപ്പിക്കാൻ കഴിവുണ്ട്. ആർത്തവവിരാമത്തോട് അനുബന്ധിച്ചുണ്ടാകുന്ന വിഷമതകൾക്ക് പ്രതിവിധിയാണ്. ചർമസൗന്ദര്യം വർദ്ധിപ്പിക്കും. ചെമ്പരത്തിയില ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും.ചെമ്പരത്തി ഇലയിട്ട് തിളപ്പിച്ചെടുത്ത വെള്ളം ദഹനപ്രശ്നങ്ങൾ, മൂത്രത്തിൽ പഴുപ്പ്, രക്തസമ്മർദ്ദം മുതലായ രോഗങ്ങൾക്ക് പരിഹാരമാണ്. പതിവായി ചെമ്പരത്തി ഇല കഴിക്കുന്നത് ദഹനം വർദ്ധിപ്പിക്കും. ശരീരഭാരം കുറയ്ക്കാനും മികച്ചത്. ചെമ്പരത്തി ഇല അരച്ച് തലയിൽ പുരട്ടുന്നത് മുടി കൊഴിച്ചിൽ കുറയ്ക്കും.