ചെന്നൈ: സഹോദരങ്ങളായ സീരിയൽ താരങ്ങളെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ് സീരിയൽ താരം കൊടുങ്ങയ്യൂർ മുത്തമിഴ് നഗറിലെ ശ്രീധർ(50),സഹോദരി ജയകല്ല്യാണി(45) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും അവിവാഹിതരാണ്.
വീട്ടിൽ നിന്ന് ദുർഗന്ധം വന്നതിനെത്തുടർന്ന് അയൽവാസികൾ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസെത്തി വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്ക് ഡൗണിൽ സീരിയലുകളുടെ ഷൂട്ടിംഗ് നിർത്തിവച്ചതോടെ ഇവരുടെ ജീവിതം ഏറെ ബുദ്ധിമുട്ടിലായിരുന്നു. അതിനാൽ അത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.