covid-19

ചെന്നൈ: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വലിച്ചെറിഞ്ഞ സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിട്ടു. പുതുച്ചേരിയിൽ മരിച്ച ചെന്നൈ സ്വദേശിയായ നാൽപ്പത്തിനാലുകാരന്റെ മൃതദേഹമാണ് വനപ്രദേശത്തെ ഒറ്റപ്പെട്ട സ്ഥലത്തെ കുഴിയിൽ തള്ളിയത്.

സ്‌ട്രെക്ച്ചറിൽ നിന്ന് മൃതദേഹം കുഴിയിലേക്ക് തള്ളിയിട്ടതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സുരക്ഷവസ്ത്രം ധരിച്ച നാല് പേർ ആംബുലൻസിൽ നിന്ന് മൃതദേഹം കുഴിമാടത്തിലേക്ക് വലിച്ചെറിയുന്നത് വീഡിയോയിൽ കാണാം. 30 സെക്കന്റിനുശേഷം ഒരാൾ 'മൃതദേഹം വലിച്ചെറിഞ്ഞു' എന്ന് പറയുന്നത് കേൾക്കാം.

കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെയാണ് മൃതദേഹം സംസ്‌കരിക്കുന്നതെന്നും വീഡിയോയിൽ കാണാം. മരിച്ചയാൾ വെളുത്ത തുണികൊണ്ട് പൊതിഞ്ഞതാണെന്നും, അത്തരം സന്ദർഭങ്ങളിൽ കൈകാര്യം ചെയ്യുന്ന ബാഗിലല്ലെന്നും വീഡിയോ കാണിക്കുന്നു. ശരീരം യഥാർഥത്തിൽ എംബാം ചെയ്തതാണോയെന്ന് ഇതുവരെ വ്യക്തമല്ല.