ലോക്ക് ഡൗണിനു ശേഷം ഉപഭോക്താക്കളെ ആകർഷിക്കാൻ ഹ്യൂണ്ടായ്. തിരഞ്ഞെടുത്ത മോഡലുകളിൽ ആകർഷകമായ ഡിസ്‌കൗണ്ടുകളും, ലാഭകരമായ ഓഫറുകളും നൽകി വാഹന പ്രേമികളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ. കൊവിഡ് വ്യാപനം മൂലം മറ്റ് മേഖലകളെ പോലെത്തന്നെ വാഹന വിപണിയും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
രാജ്യവ്യാപകമായി അടച്ചുപൂട്ടിയതിനാൽ ഉപഭോക്താക്കളിൽ വൻതോതിൽ സ്വാധീനം ചെലുത്തി കാറുകൾ വിൽക്കാനാണ് നിർമ്മാതാക്കൾ ഉദ്ദേശിക്കുന്നത്. 2020 ജൂണിൽ തിരഞ്ഞെടുത്ത മോഡലുകളിൽ ഒരു ലക്ഷം രൂപ വരെ പ്രത്യേക ആനുകൂല്യങ്ങളും ഹ്യുണ്ടായ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നു.
സാൻട്രോ, ഗ്രാൻഡ് ഐ 10, ഹ്യുണ്ടായ് എലാൻട്ര, ഐ 20, ഗ്രാൻഡ് ഐ 10 നിയോസ് തുടങ്ങിയ മോഡലുകളിൽ കമ്പനി പ്രത്യേക ക്യാഷ് ഡിസ്‌കൗണ്ടും, എക്സ്‌ചേഞ്ച് ഓഫറുകളും വാഗ്ദ്ധാനം ചെയ്യുന്നു. വെന്യൂ, വെർന, ക്രെറ്റ, കോന തുടങ്ങിയ മറ്റ് മോഡലുകൾ ഡിസ്‌കൗണ്ട് ഓഫറുകൾക്കായി ലിസ്റ്റു ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ബിഎസ് 6 സാൻട്രോ വാങ്ങാൻ താൽപ്പര്യമുള്ള ഉപഭോക്താക്കൾക്ക് 30,000 രൂപ വരെ മൊത്തം ആനുകൂല്യങ്ങൾ നേടാൻ കഴിയും. അതിൽ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും, എക്സ്‌ചേഞ്ച് ബെനിഫിറ്റുകളും 15,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് 5,000 രൂപയും ഉൾപ്പെടുന്നു.
ബിഎസ് 6 ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10 വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ മാസം 60,000 രൂപവരെ ആനുകൂല്യങ്ങൾ നിർമ്മാതാക്കൾ വാഗ്ദ്ധാനം ചെയ്യുന്നു. അതിൽ 40,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്‌ചേഞ്ച് ബോണസ് 15,000, 5,000 കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ഗ്രാൻഡ് ഐ 10 നിയോസിൽ കമ്പനി 25,000 രൂപവരെ പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നു. ഇതിൽ 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 10,000 രൂപ കോർപ്പറേറ്റ് ഡിസ്‌കൗണ്ടിന് പുറമെ 10,000 എക്സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. കൂടാതെ, ഹ്യുണ്ടായിയുടെ 3 വർഷത്തെ പരിധിയില്ലാത്ത കിലോമീറ്റർ എക്സ്റ്റൻഡഡ് വാറണ്ടിയും 3 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസും ബ്രാൻഡിന് വാഗ്ദ്ധാനം ചെയ്യുന്നു.
ഹ്യൂണ്ടായിയുടെ മൂന്നാം തലമുറയായ ഐ 20 ബിഎസ് 6 ന് 35,000 രൂപയോളം കിഴിവോടെ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ വീതമുള്ള എക്സ്‌ചേഞ്ച് ബോണസും ഉൾപ്പെടുന്നു. കൂടാതെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട് 5,000 രൂപയുമുണ്ട്. ജൂണിലെ ഓഫറിൽ ഹ്യുണ്ടായ് എലാൻട്രയുമുണ്ട്, വാങ്ങുന്നവർക്ക് ഒരു ലക്ഷം രൂപ വരെ ഓഫർ ലഭിക്കും. ഇതിൽ ക്യാഷ് ഡിസ്‌കൗണ്ടും കോർപ്പറേറ്റ് ഡിസ്‌കൗണ്ടും യഥാക്രമം 40,000 രൂപയും 20,000 രൂപയും ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് 40,000 രൂപ വരെ എക്സ്‌ചേഞ്ച് ആനുകൂല്യങ്ങളും ലഭിക്കും.