murder

ഹൈദരാബാദ്: അച്ഛന്റെ സർക്കാർ ജോലി ലഭിക്കാനായി അദ്ദേഹത്തെ കൊലപ്പെടുത്തി മകൻ. തെലങ്കാനയിലെ പെഡ്ഡപ്പള്ളി ജില്ലയിലെ കൊതൂരിലാണ് അമ്മയുടെയും ഇളയ സഹോദരന്റെയും സഹായത്തോടെ മകൻ 55 വയസുകാരനായ തന്റെ അച്ഛനെ കൊലപ്പെടുത്തിയത്. 25 വയസുകാരനായ പ്രതിയെയും സഹോദരനെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

എന്നാൽ ഭർത്താവിനെ കൊല്ലാൻ കൂട്ടുനിന്ന ഇവരുടെ അമ്മ ഒളിവിലാണ്. അച്ഛൻ മരിച്ചത് ഹൃദയാഘാതം മൂലമാണെന്നാണ് ഇവർ ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ ബന്ധുക്കളിൽ ചിലർ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിലെ സത്യാവസ്ഥ പുറത്തുവരുന്നത്.

സർക്കാർ സർവീസിൽ പമ്പ് ഓപ്പറേറ്ററായിരുന്ന അച്ഛനെ കൊലപ്പെടുത്തിയാൽ ആ ജോലി പോളിടെക്നിക് ഡിപ്ലോമയുള്ള മൂത്തമകന് ലഭിക്കുമെന്ന് കണ്ടാണ് അമ്മയും സഹോദരനും കൊലപാതകത്തിന് കൂട്ടുനിന്നത്. ഉറക്കത്തിനിടയിൽ കഴുത്തിൽ തോർത്ത് വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിച്ചാണ് മകൻ അച്ഛന്റെ ജീവനെടുത്തത്. മകൻ ഇക്കാര്യം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.