covid-

മുംബയ് : കൊവിഡ് വ്യാപനത്തിൽ ആശങ്കയുയർത്തുന്ന മഹാരാഷ്ട്രയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 3007 പേർക്ക്. ഇതോടെ രോഗബാധിതരുടെ എണ്ണം 85,975 ആയി. കൂടാതെ ആകെ രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്ര ചൈനയെ മറികടക്കുകയും ചെയ്തു. ഇന്ന് മാത്രം 91 പേരാണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 3060 ആയി.


മുംബയില്‍ മാത്രം ഇന്ന് 1421 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 61 പേര്‍ മരിക്കുകയും ചെയ്തു. മുംബയ് നഗരത്തില്‍ 45549 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 25717 സജീവകേസുകളാണ് ഉള്ളത്. 21196 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. നഗരത്തില്‍ മാത്രം 1636 പേരാണ് മരിച്ചത്. മുംബയ് കഴിഞ്ഞാല്‍ പൂനെ,​ താനെ നഗരങ്ങളിലാണ് മഹാരാഷ്ട്രയില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളതും മഹാരാഷ്ട്രയിലാണ്.

അതേസമയെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2,48,114 ആയി ഉയര്‍ന്നു. ഇതോടെ കൊവിഡ് തീവ്രബാധിത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാംസ്ഥാനത്തായി. 6032 പേരാണ് രാജ്യത്ത് രോഗബാധയെ തുടര്‍ന്ന് മരിച്ചത്.