കോഴിക്കോട്: ഫെബ്രുവരി അവസാനത്തോടെ സന്ദർശനത്തിനായി ഖത്തറിലെത്തിയ 68-കാരൻ കൊവിഡ് ബാധിച്ച് മരിച്ചു. ചങ്ങരോത്ത് കടിയങ്ങാട് പാലം മാളിക്കണ്ടി മൊയ്തു ഹാജിയാണ് മരിച്ചത്.
മാർച്ചിൽ കൊവിഡ് സ്ഥിരീകരിച്ച ശേഷം ചികിത്സയെ തുടർന്ന് ഫലം നെഗറ്റീവായിരുന്നു. പിന്നീട് ന്യുമോണിയയും രക്താതിസമ്മർദ്ദവും മൂലം വീണ്ടും ആശുപത്രിയിലായി. അതിനിടയ്ക്കുള്ള പരിശോധനയിൽ കൊവിഡ് പോസിറ്റീവെന്നു കണ്ടെത്തി.
കോൺഗ്രസ് പ്രവർത്തകനായിരുന്നു. കടിയങ്ങാട് പാലം സലഫി മസ്ജിദ് മുൻ പ്രസിഡന്റാണ്. ഭാര്യ: ഹലീമ. മക്കൾ: റുക്സാന, റഹ്മത്ത്, റസീന. മരുമക്കൾ: ഹമീദ് (ഒമാൻ), മുഹമ്മദ് (ഖത്തർ), മുഹമ്മദ് (ബഹ്റൈൻ). സഹോദരങ്ങൾ: ബിയ്യാത്തു, മറിയം, പരേതരായ മമ്മിഹാജി, അഹമ്മദ്.
ഖബറടക്കം ഇന്നലെ ഖത്തറിൽ നടത്തി.
കൊവിഡ് ബാധിച്ച് മലയാളി ദുബായിൽ മരിച്ചു
തിരുവല്ല : കൊവിഡ് ബാധിച്ച് ദുബായിൽ മുൻസിപ്പാലിറ്റി മുൻ ഉദ്യോഗസ്ഥൻ തിരുവല്ല കല്ലുങ്കൽ പുത്തൻ പറമ്പിൽ വീട്ടിൽ കുര്യൻ പി. വർഗീസ് (ഷാജി - 62) മരിച്ചു. ഒരു മാസമായി ദുബായ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് മരിച്ചത്. റാഷിദ് ആശുപത്രിയിൽ നഴ്സായ ഭാര്യ സാലി, ഇളയമകൾ ഷൈൻ എന്നിവർക്കും കൊവിഡ് ബാധിച്ചിരുന്നുവെങ്കിലും ഇരുവരും രോഗമുക്തരായി. കോളിൻ, ഷാൻസി എന്നിവരാണ് മറ്റുമക്കൾ. എൽജോ, വിനീത് എന്നിവർ മരുമക്കളാണ്. സംസ്കാരം ദുബായിൽ നടത്തി.