അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിൽ നിന്നും തങ്ങളുടെ മൂന്ന് എം.എൽ.എമാർ രാജിവച്ചതിനു പിന്നാലെ 19 എം.എൽ.എമാരെ രാജസ്ഥാനിലെ റിസോർട്ടിലേക്ക് മാറ്റി കോൺഗ്രസ്. തങ്ങൾ ഭരിക്കുന്ന രാജസ്ഥാനിൽ എം.എൽ.എമാർ സുരക്ഷിതരായിരിക്കുമെന്ന ചിന്തയിലാണ് എം.എൽ.എമാരെ അങ്ങോട്ടേക്ക് മാറ്റിയിരിക്കുന്നത്.
ഗുജറാത്തിൽ കോൺഗ്രസിന് 65 എംഎൽഎമാരാണുള്ളത്. ഇവരിൽ ചിലരെ നേരത്തെ തന്നെ പല റിസോർട്ടുകളിലേക്ക് മാറ്റിയിരുന്നു. ബിജെപിക്ക് സംസ്ഥാനത്ത് 182 അംഗ നിയമസഭയിൽ 103 അംഗങ്ങളാണുള്ളത്. രാജ്യസഭയിലേക്ക് ജയിക്കാൻ ഒരു സ്ഥാനാർഥിക്ക് 34 വോട്ടുകളാണ് ആവശ്യമുണ്ട്.
രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചവേളയിൽ എം.എൽ.എമാർ രാജിവച്ചത് കോൺഗ്രസിന് വൻ തിരിച്ചടിയായിരുന്നു. മാർച്ചിനുശേഷം എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരാണ് നിയമസഭാംഗത്വം രാജിവച്ചത്. നാലു രാജ്യസഭാ സീറ്റുകളിലേക്ക് ഈ മാസം 19നാണ് തെരഞ്ഞെടുപ്പ്. ഇനി ഒരു സീറ്റ് മാത്രമാണു കോണ്‍ഗ്രസിന് ഉറപ്പിക്കാനാക.