കൊച്ചി: മഹാരാഷ്ട്രയിൽ നിന്നും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി കേരളത്തിലേക്കെത്തിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുംബയിൽ നിന്നും കൊച്ചിയിലേക്കെത്തിയ നേവി ഉദ്യോഗസ്ഥനിലാണ് രോഗം കണ്ടെത്തിയത്. ജൂൺ ആദ്യ ആഴ്ചയിലാണ് നേവി ഉദ്യോഗസ്ഥന് മുംബൈ-കൊച്ചി വിമാനത്തില്‍ നെടുമ്പാശേരിയിലെത്തിയത്.
എന്നാൽ ശേഷം ഹോട്ടലിൽ നിരീക്ഷണത്തിൽ പോയ ഇയാൾക്ക് ജോലിയിൽ പ്രവേശിക്കുന്നതിനായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കൊവിഡ് രോഗമുണ്ടെന്ന് കണ്ടത്തിയത്.
ഈ സാഹചര്യത്തിൽ വിമാനത്താവളത്തില്‍ നേവി ഉദ്യോഗസ്ഥനായി സമ്പര്‍ക്കം പുലര്‍ത്തിയ ആറ് ആരോഗ്യ പ്രവര്‍ത്തകരും രണ്ടു പോലീസ് ഉദ്യോഗസ്ഥരുമടക്കം എട്ടുപേർ ഇപ്പോൾ ക്വറന്റീനിൽ പ്രവേശിച്ചിട്ടുണ്ട്. തനിക്ക് രോഗമില്ലെന്ന സര്‍ട്ടിഫിക്കറ്റ് ഇയാള്‍ വിമാനത്താവളത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ കാണിച്ചിരുന്നു. ഇയാൾ രോഗലക്ഷണങ്ങളും പ്രകടിപ്പിച്ചിരുന്നില്ല.