nz

വെല്ലിങ്ടൺ:- കൊവിഡ് രോഗം ബാധിച്ച അവസാന ആളുടെയും രോഗം ഭേദപ്പെട്ടതോടെ ന്യൂസിലാന്റിൽ കൊവിഡ്-19ന്റെ കഥ കഴിഞ്ഞതായി ന്യൂസിലാന്റ്. കഴിഞ്ഞ 17 ദിവസമായി രാജ്യത്ത് ഒരാൾക്ക് പോലും പുതുതായി രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവിഭാഗം ഡയറക്ടർ ജനറൽ അഷ്ലി ബ്ളുംഫീൽഡ് അറിയിച്ചു.

'ഫെബ്രുവരി 28ന് ശേഷം ആദ്യമായി കൊവിഡ് ആക്റ്രീവ് കേസുകളില്ലാത്തതിനാൽ രാജ്യത്ത് കൊവിഡ് മുക്തമായതായി പ്രഖ്യാപിക്കുന്നു. എന്നാൽ കൊവിഡിനെതിരായി തുടരേണ്ട ജാഗ്രത തുടരും.' അഷ്ലി പറഞ്ഞു. രാജ്യത്തിന്റെ പ്രത്യേകമായ സ്ഥാനവും രോഗബാധ ഉണ്ടായ ഉടനെ പ്രധാനമന്ത്രി ജസിന്ത അർഡേൻ അവസരോചിതമായി ലോക്ഡൗൺ പ്രഖ്യാപിച്ച് നിയന്ത്രണങ്ങൾ വരുത്തിയതും ഉചിതമായി. 50 ലക്ഷം ജനസംഘ്യയുള്ള ന്യൂസിലാന്റിൽ 22 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 1500ഓളം പേർക്കാണ് ആകെരോഗം ബാധിച്ചത്.