covid

കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് പെരുമൺ സ്വദേശി ബീരാൻകോയയാണ് മരിച്ചത്. ബംഗളൂരിൽ നിന്ന് നാല് ദിവസം മുമ്പെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ബീരാൻ കോയ കുഴഞ്ഞുവീഴുകയായിരുന്നു. ഇയാളുടെ സ്രവം കൊവിഡ് പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് അയച്ചു.