pic

നിസ്സാരമായി പലപ്പോഴും നാം കരുതുന്ന വീട്ടുഭരണം നിസ്സാരക്കാര്യമല്ല. ടൈം മാനേജ്‌മെന്റ പോലെ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒന്നാണ് വീട്ടുകാര്യവും. കുടുംബാംഗങ്ങളുടെ കൂട്ടായ തീരുമാനത്തിലൂടെ മാസച്ചെലവുകളെ ക്രമേണ കുറയ്ക്കാൻ സാധിക്കുന്നതാണ്. ചെലവ് വരുത്തുന്ന കാര്യങ്ങൾ കണ്ടെത്തി അവയെ പൂർണ്ണമായും ഒഴിവാക്കുക എന്നത് പലപ്പോഴും അപ്രായോഗികമാണ്. ചെലവ് ചുരുക്കൽ എന്ന് കേൾക്കുമ്പോൾ തന്നെ മിക്കവരുടെയും മനസ്സിൽ ഓടിയെത്തുക കറന്റ് ബില്ലാണ്. വൈദ്യുതിയുടെ ഉപയോഗം ഒരു പരിധി വരെ കുറയ്ക്കുന്നതിലൂടെ ഒരു വലിയ തുക തന്നെ നിങ്ങൾക്ക് മാസം മിച്ചം പിടിക്കാൻ കഴിയും. വൈദ്യുതി നിയന്ത്രിക്കാൻ ചില പോം വഴികൾ പരീക്ഷിച്ചാലോ?