murder

മധുര:- കൊലക്കേസിൽ പ്രതിയായ ആൾ ചികിത്സയിലിരിക്കെ സർക്കാർ ആശുപത്രിയിൽ വച്ച് അജ്ഞാതരുടെ വെട്ടേറ്റ് കൊല്ലപ്പെട്ടു. മധുര സ്വദേശിയായ വി.മുരുകൻ (40) ആണ് മരിച്ചത്. ഇയാളെ ആക്രമിച്ച സംഘത്തിൽ ആകെ നാലുപേരാണ് ഉണ്ടായിരുന്നത്. തമിഴ്നാട്ടിലെ മധുരയിലെ ഏറ്റവുമധികം തിരക്കുള്ള ആശുപത്രികളിലൊന്നായ രാജാജി ഗവണ്മെന്റ് ആശുപത്രിയിലാണ് സംഭവം.

പട്ട രാജശേഖർ എന്നയാളെ 2019ൽ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് മരിച്ച മുരുകൻ. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.