s
SURYA

സൂര്യ ചിത്രം 'സൂരറൈ പൊട്രു'വിന്റെ സെൻസറിംഗ് പൂർത്തിയായി. യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് മലയാളി താരം അപർണ ബലമുരളിയാണ്. ആഭ്യന്തര വിമാന സർവ്വീസ് ആയ എയർ ഡെക്കാണിന്റെ സ്ഥാപകൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ.നിരൂപകപ്രീതിയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ നേടിയ ഇരുധി സുട്രുവിന്റെ സംവിധായികയാണ് സുധ കൊങ്കര. ഡോ. എം മോഹൻ ബാബു, പരേഷ് റാവൽ, ഉർവ്വശി, കരുണാസ്, വിവേക് പ്രസന്ന, കൃഷ്ണകുമാർ, കാളി വെങ്കട് തുടങ്ങിയവരും അഭിനയിക്കുന്നു.