ആരോഗ്യമുള്ള ചർമ്മമാണ് സൗന്ദര്യത്തിനാധാരം. അതിനാൽ തന്നെ സൗന്ദര്യവും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീ സൗന്ദര്യത്തിൽ നഖകാന്തിക്ക് പ്രത്യേക സ്ഥാനം കൽപ്പിച്ചിട്ടുണ്ട്. നമ്മുടെ ആരോഗ്യവുമായി വളരെയേറെ ബന്ധം പുലർത്തുന്ന ഒരു ഘടകമാണ് നഖങ്ങൾ. ബ്യൂട്ടിപാർലറുകളെ ആശ്രയിക്കാതെ തന്നെ നഖത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ചില മാർഗ്ഗങ്ങൾ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ്. നഖസംരക്ഷണത്തിന് ഗുണകരമായ അത്തരം നുറുങ്ങ് വിദ്യകൾ പരീക്ഷിച്ചാലൊ?
നാരങ്ങയുടെ തോട് ഉപയോഗിച്ച് നഖം ഉരസുക. അല്ലെങ്കിൽ കോട്ടൺ ഉപയോഗിച്ച് നാരങ്ങാനീര് പുരട്ടി 10 മിനിറ്റ് ശേഷം നഖം കഴുകുക. ബേക്കിംഗ് സോഡയുമായി നാരങ്ങ നീരും കലർത്തി പേസ്റ്റ് ഉണ്ടാക്കി ടൂത്ത് ബ്രഷ് ഉപയോഗിച്ച് നഖം കഴുകിയാൽ നഖത്തിന്റ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും.
തുല്യ അളവിൽ വെള്ളവും ആപ്പിൾ സിഡെർ വിനീഗറും ചേർത്ത ലായനിയിൽ 30 മിനിറ്റ് നഖങ്ങൾ മുക്കിവയ്ക്കുന്നത് രോഗം ബാധിച്ച നഖങ്ങൾക്ക് നല്ലതാണ്, ഒരു തുണിയിൽ ആപ്പിൾ സിഡെർ വിനെഗർ എടുത്ത് നഖത്തിൽ തേച്ച് പിടിപ്പിക്കുന്നതും നല്ലതാണ്.
നഖത്തിലെ ഫംഗസ് ബാധ തടയാൻ വെളുത്തുള്ളി ഗുണകരമാണ്. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള ആന്റിമൈക്രോബയൽ ഗുണങ്ങൾ ഫംഗസിനെ അകറ്റിനിര്‍ത്തുന്നു. വെളുത്തുള്ളിയും ഗ്രാമ്പുവും ചതച്ച് പേസ്റ്റാക്കി നഖങ്ങളിൽ പുരട്ടുന്നതും നല്ലതാണ്.
വെളിച്ചെണ്ണ ഒരു മികച്ച മോയിസ്ചൈസറാണ്. വെളിച്ചെണ്ണ നഖത്തിൽ മസാജ് ചെയ്യുന്നത് നഖത്തിന്റെ ശക്തി കൂട്ടാൻ നല്ലതാണ്. ആഴ്ച്ചയാൽ 3 തവണ ഇങ്ങനെ ചെയ്യുന്നത് നഖത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കും.
പൊട്ടുന്ന നഖങ്ങൾക്ക് ഉത്തമ പരിഹാരമാണ് വെള്ളരിയ്ക്ക. നിങ്ങളുടെ നഖങ്ങൾ 10 മിനിട്ട് കുക്കുമ്പർ ജ്യൂസിൽ മുക്കി വെക്കുന്നത് നഖം പൊട്ടുന്നതിലൂടെ നഖം പൊട്ടുന്നതിൽ നിന്നും രക്ഷ നൽകും.
കോട്ടണ്‍ തുണി ഉപയോഗിച്ച് നഖത്തിൽ ടീ ട്രീ ഓയിൽ തേച്ചാൽ, നഖങ്ങളിലെ ഫംഗസ്ബാധയ്ക്ക് പരിഹാരമാണ്. ഇതിന് പകരമായി ഒറിഗാനോ ഓയിലും ഉപയോഗിക്കാം.
വിറ്റാമിന്‍ ബി ബയോട്ടിന്‍ അടങ്ങിയ പരിപ്പ്, കോളിഫ്ളവര്‍, വേവിച്ച മുട്ട, വാഴപ്പഴം, കൂണ് തുടങ്ങിയ ആഹാരം കൂടുതലായി ഭക്ഷിക്കുന്നത് നഖത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.