-temple

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്രങ്ങൾ തുറക്കരുതെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി രംഗത്ത്. സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ക്ഷേത്രങ്ങൾ തുറക്കുന്നതെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു. ഭക്തർ ക്ഷേത്രദർശനങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നാവശ്യപ്പെട്ട സംഘടന ഹിന്ദു ഐക്യവേദിക്ക് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും അറിയിച്ചു. ഹിന്ദു സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സർക്കാർ ക്ഷേത്രങ്ങൾ തുറന്നതെന്നും ഹിന്ദുഐക്യവേദി ആരോപിച്ചു.