മുന്നൊരുക്കങ്ങൾ നടത്താതെ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച സംസ്ഥാന വ്യാപക പ്രതിഷേധം പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിനു മുന്നിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത് ചന്ദ്രപ്രസാദ്, ജനറൽ സെക്രട്ടറിമാരായ പാലോട് രവി, കെ.പി. അനിൽകുമാർ, മണക്കാട് സുരേഷ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, പരമേശ്വരൻ നായർ തുടങ്ങിയവർ സമീപം.