blood-pressure

അമിത രക്തസമ്മർദ്ദം ഒരു ലെെഫ് സ്റ്റെെൽ രോഗമായി മാറിയിക്കുകയാണ്. മദ്ധ്യവയസ് കഴിഞ്ഞ മിക്കവരിലും രക്തസമ്മർദ്ദം ഉയർന്ന അളവില്‍ കാണപ്പെടുന്നു. കാർഡിയോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് രാജ്യത്ത് മൂന്നിലൊരാൾക്ക് രക്തസമ്മർദ്ദവും, ഹൃദയ സംബന്ധമായ അസുഖങ്ങളും കാണപ്പെടുന്നു. രക്തസമ്മർദ്ദം കുറയ്ക്കാൻ മരുന്നുകളെക്കാൽ ഗുണകരം ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കുക എന്നതാണ്. ഉപ്പ്, കൊഴുപ്പ്, കലോറിയുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുക. പച്ചക്കറികൾ, പഴങ്ങൾ, ലീൻപ്രോട്ടീൻ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. കഫീൻ പാനീയങ്ങൾ മദ്യം തുടങ്ങിയവ പൂർണ്ണമായും ‍ഒഴിവാക്കുക. ഉയർന്ന രക്തസമ്മർദ്ദവും മറ്റ് ഹൃദയ രോഗാവസ്ഥകളും കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെട്ടാലോ?​

ആരോഗ്യകരമായ ജീവിതത്തിന് സഹായിക്കുന്ന നിരവധി ഗുണങ്ങൾ ചായയിൽ ഉണ്ട്. രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് വളരെ ഗുണകരമാണ് ചെമ്പരത്തി ചായ. നിങ്ങളുടെ സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് മൂന്നു കപ്പ് ചെമ്പരത്തി ചായ ദിവസേന ശീലമാക്കാം. ആപ്പിൾ സിഡർ വിനീഗർ പൊട്ടാസ്യം ധാരാളമായി അടങ്ങിയ ആപ്പിൾ സിഡെര്‍ വിനീഗർ ശരീരത്തിൽ നിന്നും അധിക സോഡിയവും വിഷവസ്തുക്കളും പുറന്തള്ളുന്നു.

ശരീരത്തില്‍ നിന്ന് അധിക സോഡിയവും, വിഷ വസ്തുക്കളും പുറന്തള്ളാൻ ഉപയോഗപ്രദമാണ് ആപ്പിൾ സിഡർ വിനീഗർ. ഇതിലെ റെന്നിൻ എൻസൈമിന്റെ സാന്നിധ്യം രക്തസമ്മർദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തിൽ ആപ്പിൾ സിഡർ വിനീഗർ കുറച്ച് തേൻ ചേർത്ത് രാവിലെ കുടിച്ചാൽ രക്തസമ്മർദ്ദ ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷ നേടാം.

ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനും ശാരീരിക ക്ഷമതയ്ക്കും നല്ലതാണ്. നാരങ്ങാ വെള്ളം നിങ്ങളുടെ കോശങ്ങളെ ശുദ്ധീകരിക്കും. ദിവസവും രാവിലെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളം ശീലമാക്കുന്നത് രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

രക്തസമ്മർദ്ദം അനുഭവിക്കുന്നവർക്ക് ഉലുവ വളരെയേറെ സഹായകമാണ്. ഉലുവയിൽ അടങ്ങിയിരിക്കുന്ന ഫൈബറുകൾ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും.രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ദിവസവും രാവിലെ ഒഴിഞ്ഞ വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കാം.

കൊഴുപ്പ് കുറഞ്ഞ പാല്‍ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായകമാണ്. ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്തുന്ന പൊട്ടാസ്യവും കാൽസ്യവും സ്കിമ്മ്‌ഡ് മിൽക്കിലുണ്ട്. ഇത് ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിർത്താൻ സഹായിക്കുന്നു.

പൊട്ടാസ്യം, മറ്റ് ആരോഗ്യകരമായ പോഷകങ്ങൾ എന്നിവ നിറഞ്ഞ മാതളനാരങ്ങ ജ്യൂസിൽ ആന്റി ഓക്‌സിഡന്റുകൾ ധാരാളമുണ്ട്. സ്ഥിരമായി മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദത്തെ ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.