ദുബായ്: യു.എ.ഇയിൽ കൊവിഡ് റിപ്പോർട്ട് ചെയ്തിട്ട് നാലര മാസം പിന്നിടുമ്പോൾ രാജ്യത്ത് രോഗമുക്തരുടെ എണ്ണം കൂടുന്നു. ദിവസവും റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ കൂടുതൽ പേർ സുഖംപ്രാപിക്കുന്നുണ്ടെന്നാണ് ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാകുന്നത്. കൊവിഡ് പോസിറ്റീവ് ആയവരിൽ 60 ശതമാനം പേരും സുഖംപ്രാപിച്ചുകഴിഞ്ഞു. അതേസമയം, ഇതുവരെ 25 ലക്ഷം പേരെയാണ് യു.എ.ഇയിൽ പരിശോധിച്ചത്. ഏകദേശം ഒരു കോടി ജനസംഖ്യയുള്ള യു.എ.ഇയിലെ താമസക്കാരിൽ നാലിൽ ഒന്ന് പേരെയും പരിശോധനക്കു വിധേയരാക്കി. രാജ്യത്തെ മുഴുവൻ പൗരന്മാരെയും പരിശോധനക്ക് വിധേയരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദിവസവും 40,000 പേരെയാണ് ഇപ്പോൾ പരിശോധിക്കുന്നത്.
ഇന്ത്യൻ ഡോക്ടർ യു.എ.ഇയിൽ മരിച്ചു
ഇന്ത്യൻ ഡോക്ടർ യു.എ.ഇയിൽ കൊവിഡ് ബാധിച്ച് മരിച്ചു. നാഗ്പൂർ സ്വദേശിയായ ഡോ. സുധീർ രംഭു വാഷിംകർ (61) ആണ് അൽഐനിൽ മരിച്ചത്. ബുർജീൽ റോയൽ ഹോസ്‌പിറ്റലിലെ ഡോക്ടറായിരുന്നു ഇദ്ദേഹം. കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടം മുതൽ ബുർജീൽ റോയൽ ഹോസ്‌പിറ്റലിലെത്തുന്ന രോഗികളെ ചികിത്സിക്കുന്നതിൽ മുൻനിരയിലായിരുന്ന ഇദ്ദേഹത്തിന് മെയ് ഒമ്പതിനാണ് കൊവിഡ് പോസിറ്റീവായത്. മരണം സംഭവിച്ചതായി ഞായറാഴ്ചയാണ് സ്ഥിരീകരിച്ചത്.
ഗൾഫ് കൊവിഡ് മീറ്റർ
സൗദി അറേബ്യ
101,914 - 712
ഖത്തർ
68,790 - 54
ബഹ്റൈൻ
14,763 - 26
യു.എ.ഇ
38,808 - 276
ഒമാൻ
16,882- 75
കുവൈറ്റ്
31,848 - 264