കയ്പക്ക അല്ലെങ്കിൽ പാവൽ ഒരു അത്ഭുത ഔഷധഗുണമുള്ള പച്ചക്കറിയിനമാണ്. കേരളത്തിൽ എവിടെയും ഇത് കൃഷി ചെയ്യാൻ നമുക്ക് സാധിക്കുന്നു. നന്നായി പടർന്ന് പന്തലിച്ച് വളരുന്ന വള്ളിച്ചെടിയാണ് പാവൽ. കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതകളും നല്ല ജൈവപുഷ്ടിയുള്ളതും നീരവാർച്ചയുള്ളതുമായ എല്ലാ മണ്ണിലും വളരുന്ന പച്ചക്കറി ഇനമാണിത്.
നല്ല നീർവാർച്ചയുള്ള പശിമരാശിമണ്ണാണ് പാവൽ കൃഷിക്ക് അനുയോജ്യം. നല്ല നീർവാർച്ചയുളളതും ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതുമായിരിക്കണം കൃഷിയിടം. ജനുവരി - മാർച്ച് കാലങ്ങളിലും മേയ് -ജൂൺ കാലങ്ങളിലുമാണ് സാധാരണയായി കയ്പക്ക കൃഷി ചെയ്യുന്നത്. ഒരു സെന്റിന് 24 ഗ്രാം വിത്താണ് കൃഷി ചെയ്യാനുള്ള രീതി.
സെന്റിന് ഏകദേശം 20 തടങ്ങളേ പാടുള്ളു. ഓരോ തടത്തിനും രണ്ട് മീറ്റർ അകലം ആവശ്യമാണ്. ഓരോ തടത്തിനും രണ്ടടി വ്യാസവും ഒരടി ആഴവും ഉണ്ടായിരിക്കണം. മണ്ണ് നന്നായി കിളച്ചൊരുക്കിയതിന് ശേഷം അതിലേക്ക് ചപ്പിലകൾ വിതറാവുന്നതാണ്. ഒരു സെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കമ്പോസ്റ്റോ ഉപയോഗിക്കാവുന്നതാണ്. ഇത് മേൽമണ്ണുമായി കലർത്തി കുഴികളിലിട്ടതിന് ശേഷം അതിൽ 50ഗ്രാം വേപ്പിൻപിണ്ണാക്ക് പൊടിച്ചത് 50ഗ്രാം കുമ്മായം എന്നിവയും ചേർത്തിളക്കി നനച്ചിടുക. മഴക്കാലത്താണെങ്കിൽ കുഴികൾക്കുപകരം കൂനകളുണ്ടാക്കി അതിൽ വിത്ത് നടാവുന്നതാണ്.
പാവലിന്റെ വിത്ത് മുളയ്ക്കാൻ 7 മുതൽ 15 ദിവസം വരെയെടുക്കുന്നു. മുളവന്നാൽ ശരിക്കും നന കിട്ടിയാൽ ഒരാഴ്ചകൊണ്ട് ചെടിവളർന്നു പന്തലിൽ കയറും. ആ സമയത്ത് മേൽവളം പ്രയോഗിക്കണം. മേൽവളമായി ചാണകപ്പൊടിയോ കംപോസ്‌റ്റോ 30 കിലോഗ്രാം പൊടിയാക്കി തടത്തിലിട്ട് നന്നായിനനച്ചുകൊടുക്കണം. പിന്നീട് വള്ളി വീശുമ്പോഴും പൂവിടുമ്പോഴും മേൽവളം നൽകാവുന്നതാണ്. കടലപ്പിണ്ണാക്ക് പുതർത്തി ചാണകത്തെളിയുടെ കൂടെ ഒഴിച്ചുകൊടുക്കാം. പ്രധാനവള്ളി പന്തലിൽ കയറിക്കഴിഞ്ഞാൽ പന്തലിലല്ലാതെ ചുവട്ടിലെ വള്ളിയിൽ പൊട്ടിവരുന്ന ചെറുവള്ളികൾ നശിപ്പിച്ചുകളയണം. എന്നാൽ മാത്രമേ നിറച്ചും കായപിടുത്തമുണ്ടാവൂ. മുള, കവുങ്ങ് എന്നിങ്ങനെയുള്ളവയാണ് സാധാരണയായി പന്തൽ കെട്ടാലുപയോഗിക്കുന്നത്.
കായീച്ച, എപ്പിലാക്സ് വണ്ട് , ഏഫിഡുകൾ, വെള്ളീച്ച, കായ്തുരപ്പൻ പുഴു എന്നിവയാണ് കയ്പയെ ബാധിക്കുന്ന പ്രധാന കീടങ്ങൾ. വേരു ചീയൽ രോഗം, മൊസൈക്ക് രോഗം, പുപ്പൽ രോഗം, ഇലപ്പുള്ളി രോഗം എന്നിവയാണ് മറ്റ് പ്രധാന രോഗങ്ങൾ. കായ ചെറുതായി വന്നുതുടങ്ങുമ്പോൾത്തന്ോുീഗമഹതൂഹീാനെ പേളിത്തീൻ കവറുകൊണ്ടോ കടലാസുകൊണ്ടോ കുമ്പിൾ കുത്തിയോ അവയെ സംരക്ഷിച്ചാൽ ഇലതീനിപ്പുഴു, കായ്തുരപ്പൻ പുഴു എന്നിവയിൽ നിന്ന് അവയെ സംരക്ഷിക്കാം.
വെള്ളീച്ചകളെയും മറ്റും പ്രതിരോധിക്കാൻ മഞ്ഞക്കെണി, പഴക്കെണി, തുളസിക്കെണിയെന്നിവയും വേപ്പെണ്ണ എമെൽഷൻ, വെളുത്തുള്ളി ബാർസോപ്പ് മിശ്രിതം എന്നിങ്ങനെയും തളിച്ചുകൊടുക്കാവുന്നതാണ്. ഇലതീനിപ്പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കാം. എപ്പിലാക്സ് വണ്ടുകളെ കൈവലയുപയോഗിച്ച് ശേഖരിച്ച് നശിപ്പിക്കാം. മൊസൈക്ക് രോഗമാണ് കയ്പയെ ബാധിക്കുന്ന പ്രധാനരോഗം. ഇത് പിടിപെട്ടാൽ പിന്നെ ആ ചെടി നശിപ്പിക്കുകയേ മാർഗമുള്ളൂ. ഇലകൾ മഞ്ഞനിറത്തിലായിച്ചുരുങ്ങുകയും കായ് ഫലം തീരെക്കുറയുകയുമാണിതിന്റെ ലക്ഷണം. രോഗം ബാധിച്ച ചെടികളെ നശിപ്പിക്കുക, രോഗബാധയില്ലാത്ത തേട്ടങ്ങളിൽ നിന്നുമാത്രം വിത്ത് ശേഖരിക്കുക, ആരോഗ്യമുള്ള ചെടികൾ മാത്രം തടത്തിൽ നിർത്തുകയെന്നിവയാണിതിന് പരിഹാരം.