actress-nalini

ഭൂമിയിലെ രാജാക്കന്മാർ, ആവനാഴി, അടിമകൾ ഉടമകൾ, വാർത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ പ്രിയനായികയായിരുന്നു നളിനി. എ.ബി രാജിന്റെ അഗ്നി ശരം എന്ന സിനിമയിൽ ജയന്റെ സഹോദരിയായി അഭിനയിക്കുമ്പോൾ പത്ത് വയസുമാത്രമായിരുന്നു നളിനിയുടെ പ്രായം. റാണി എന്ന യഥാർത്ഥ പേരിൽ തന്നെയാണ് സിനിമയിലെത്തിയതെങ്കിലും രണ്ടാമത്തെ ചിത്രമായ ഇടവേളയുടെ നിർമ്മാതാവ് ഡേവിഡ് കാച്ചിറപ്പിള്ളിയാണ് നളിനി എന്ന പേരിട്ടതെന്ന് താരം പറയുന്നു.

'എന്നാൽ തന്റെ വിവാഹ ജീവിതം ശാപമായിരുന്നുവെന്ന് കേരളകൗമുദി ഫ്ളാഷ് മൂവിസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ നളിനി വ്യക്തമാക്കി. വിവാഹ ജീവിതം ശാപമായിരുന്നു. അതിൽ കുറ്റബോധമുണ്ട്. ജീവിതത്തിന്റെ അവസാനം വിവാഹമാണെന്നും, ഒരുപാട് സന്തോഷം ലഭിക്കുമെന്നും കരുതി എടുത്ത തീരുമാനം. സ്വപ്‌നം കണ്ടതൊന്നും ലഭിച്ചില്ല. തമിഴിൽ കുറേ സിനിമകളിൽ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അത് പ്രണയത്തിലും വിവാഹത്തിലും എത്തി. അധികം വൈകാതെ വേർപിരിഞ്ഞു. വിവാഹം ജീവിതം കൊണ്ടുലഭിച്ചത് രണ്ടു നല്ല മക്കളെ'- നളിനിയുടെ വാക്കുകൾ. നടൻ രാമരാജനെയാണ് നളിനി വിവാഹം കഴിച്ചത്.

അഭിമുഖത്തിന്റെ പൂർണരൂപം ജൂൺ ലക്കം ഫ്ളാഷ് മൂവീസിൽ വായിക്കാം.