പ്യോഗ്യാംഗ്: കൊവിഡ് പ്രതിസന്ധിയും ആഗോള ഉപരോധവും കാരണം സാമ്പത്തിക പ്രതിസന്ധിയിലായ ഉത്തര കൊറിയക്ക് കരകയറാൻ മാർഗനിർദ്ദേശങ്ങൾ അവതരിപ്പിച്ച് ഭരണാധികാരി കിം ജോംഗ് ഉൻ.
ഭരണകക്ഷിയായ വർക്കേഴ്‍സ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് കിം മാർഗനിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്. പ്രതിസന്ധിയുടെ സാഹചര്യത്തിൽ രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥ സ്വയം പര്യാപ്‍തത നേടണണെന്ന് കിം നിർദ്ദേശിച്ചു.
ഉത്തര കൊറിയൻ സമ്പദ്‍വ്യവസ്ഥയുടെ ശക്തികേന്ദ്രം രാസവസ്‍തു വ്യവസായ ശാലകളാണെന്നും രാസവള ഉത്പാദനം വർദ്ധിപ്പിക്കാൻ വ്യവസായശാലകൾ ശ്രമിക്കണമെന്നും കിം പറഞ്ഞു. എന്നാൽ, ഫാക്ടറികളിൽ രാസവളമല്ല, രാസായുധമാണ് നിർമ്മിക്കുന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‍തിരുന്നു
സമ്പദ്‍വ്യസ്ഥയെ പരിപോഷിപ്പിക്കുന്നതിനും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുമുള്ള കാര്യങ്ങളാണ് പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്‍തതെന്ന് ഉത്തര കൊറിയയിലെ ഔദ്യോഗിക വാർത്താ ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്‍തു.